സോഷ്യലിസ്റ്റുകളുടെ ഐക്യം ശക്തിപ്പെടുത്തണം

കൊയിലാണ്ടി: ജാതിമത സംഘർഷങ്ങളും, സാമ്പത്തിക സാമൂഹിക അന്തരങ്ങളും നിർമ്മാർജ്ജനം ചെയ്യാൻ ഇന്ത്യൻ സോഷ്യലിസ്റ്റുകളുടെ കൂട്ടായമയിലൂടെ മാത്രമെ സാധിക്കുകയുള്ളുവെന്ന് സമതാ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി സി. ഹരി പറഞ്ഞു. കോഴിക്കോട് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. അഡ്വ: ചമ്മന ഹരിദാസ് അദ്ധ്യക്ഷതവഹിച്ചു.
സേഷ്യലിസ്റ്റ് നേതാക്കളായ കൃഷ്ണൻ നായർ, എ. ബാലകൃഷ്ണൻ മാസ്റ്റർ, എബ്രഹാം സെൻഹർ, മുൻ എം. എൽ. എ. അഡ്വ: എം. കെ. പ്രേംനാഥ്, ഗോപാലകഷ്ണന്‍ കെ. പി., ടി. കെ. ബാലഗോപാലൻ, കെ. പാച്ചർ, ഇ. വി. രാജൻ, അഡ്വ: ടി. കെ. രാധാകൃഷ്ണൻ, ശ്രീധരൻ തുന്നാരി, സുകുമാരൻ നായർ എം, ആവള കെ. ബാലകൃഷ്ണൻ, സി. അശോകൻ, ചെമ്പ്ര ശിവദാസ്, മുങ്ങാളി ബാലകഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രമുഖ സോഷ്യലിസിറ്റുകളായ അബ്രഹാം മാന്വൽ, എൻ, പി. ബാലൻ മാസ്റ്റർ, സംസ്ഥാന സർക്കാർ ഗ്രീന്‍ പ്രോട്ടോകോൾ അവാർഡ് ജേതാവായ പി. കെ. രാധാകൃഷ്ണൻ, നടനും സംവിധായകനുമായ വത്സൻ എടക്കോടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം. കുഞ്ഞായൻകുട്ടി സ്വാഗതവും, ഉള്ളൂർ മാധവൻ നായർ നന്ദിയും പറഞ്ഞു.

