മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസ്മിൽ (25), മണ്ണൂർ സ്വദേശി പാലയിൽ വീട്ടിൽ ഇർഷാദ് (22) എന്നിവരെയാണ് ബേപ്പൂർ പോലീസ് പിടികൂടിയത്. ജൂലായ് 11-ാം തിയ്യതി വൈകുന്നേരം അരക്കിണർ സ്വദേശിനിയായ യുവതിയുടെ സബീന റോഡിലുള ഗ്രീൻ വില്ല എന്ന വീടിൻറ വരാന്തയിൽ വെച്ച് പ്രതികൾ 29000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ച് പറിച്ച് പോകുകയായിരുന്നു.
.

.
തുടർന്ന് ബേപ്പൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ നിരവധി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മറ്റു ശാസ്ത്രീയ തെളിവുകളിൽ നിന്നുമായി പ്രതികളെപ്പറ്റി മനസ്സിലാക്കുകയും. പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ബിസി റോഡിൽ വെച്ച് ബേപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
.
SI സജിത്ത് കുമാർ, CPO മാരായ സജീഷ്, വിജയ് , പ്രസൂൺ ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ SI സുജിത്. പി.സി, ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോട് ഐ ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവർ സംഘട്ടിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
