മുചുകുന്ന് ഭാസ്‌ക്കരൻ രചിച്ച ഇസ്ലാമിക തത്ത്വചിന്ത പ്രകാശനം ചെയ്തു

കൊയിലാണ്ടി : മുചുകുന്ന് ഭസ്‌ക്കരൻ രചിച്ച ഇസ്ലാമിക തത്ത്വചിന്ത എന്ന പുസ്തകത്തിന്റെ പ്രാകശനം നടന്നു. കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ യുവ കവയിത്രി നവീന സുഭാഷിന് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ കാര്യാവിൽ രാധാകൃഷ്ണൻ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.
ലൈബ്രറി ജോ. സെക്രട്ടറി കെ. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് ഡോ: പി. കെ. പോക്കർ, എം.ജി.ബൽരാജ്, പി. പി. സത്യൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർാൻ വി. സുന്ദരൻ മാസ്റ്റർ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് മുചുകുന്ന് ഭാസ്‌ക്കരൻ നന്ദി പറഞ്ഞു.

