ഗോവിന്ദ പിഷാരടിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന നാന്ദകത്തിന് മാല ചാർത്തിയിരുന്ന ഗോവിന്ദപിഷാരടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം നടത്തി. ഉണ്ണികൃഷ്ണൻ മരളൂരിന്റെ അദ്ധ്യക്ഷതയിൽ ഇ.എസ്.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇതോടനബന്ധിച്ച് ഇരിങ്ങൽ അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തി ഗിരീഷ് നിർധന രോഗികൾക്കായി നൽകുന്ന ധനസഹായം അഡ്വ. ടി.കെ. രാധാകൃഷ്ണൻ സമ്മാനിച്ചു. പി.കെ.പുരുഷോത്തമൻ, ഓട്ടൂർ ഉണ്ണികൃഷ്ണൻ, ടി.ഗംഗാധരൻ നായർ, വി.വി.ബാലൻ, ടി.ടി.നാരായണൻ ഗോപാലൻ എന്നിവർ സംസാരിച്ചു.
