കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: സഹകരണ മേഖലയെ തകർക്കാനുളള കേന്ദ്ര നയങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എൻ സാമിക്കുട്ടി, ടി രാമകൃഷ്ണൻ നഗറിൽ (ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോയിയം) വെച്ച് നടന്ന സമ്മേളനം സി.ഐ.ടി.യു കോഴിക്കോട് ജില്ല സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു,
.

.
ഏരിയ പ്രസിഡൻ്റ് ഇ പി രാഗേഷ് അദ്ധ്യക്ഷനായി, പി എം ശശി രക്തസാക്ഷി പ്രമേയവും, മെറീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ. ബിജയ് റിപ്പോർട്ട് അവതരിപ്പിച്ചു. പി പ്രബിത, വി. ഗിരീഷ് കുമാർ, കെ.ഹനീഫ, എസ് കെ അനൂപ്, സുനിത എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി ഇ.പി രാഗേഷ് (സെക്രട്ടറി), കെ.ബിജയ് (പ്രസിഡൻ്റ്), ശ്രീകുമാർ. എം(ട്രഷർ). എന്നിവരെ തെരഞ്ഞെടുത്തു.
