KOYILANDY DIARY.COM

The Perfect News Portal

കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ വീടു വെച്ച് നൽകി

കൊയിലാണ്ടി: കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ സേവാഭാരതി കേരളം നടപ്പിലാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ കൊയിലാണ്ടി കാവുംവട്ടം കൊല്ലോറൻ കണ്ടി അനീഷിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ചു നൽകി. വീടിൻ്റെ താക്കോൽ ദാനവും ഗൃഹവേശന ചടങ്ങും സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) ഉദ്ഘാടനം ചെയ്തു.
.
സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് കെ.എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്യക്ഷ ഡോ. അഞ്ജലി ധനഞ്ജയൻ സേവാ സന്ദേശം നൽകി. രജി.കെ.എം, കല്ലേരി മോഹനൻ, ഗൃഹനിർമ്മാണ കമ്മിറ്റി ചെയർമാൻ വി.കെ. ഷാജി, കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ്) കൊയിലാണ്ടി നഗരസഭാ 22 വാർഡ് കൗൺസിലർ ഫാസിൽ. പി.പി. ദേശീയ സേവാഭാരതി ജില്ലാ ട്രഷറർ വി.എം. മോഹനൻ എന്നിവർ സംസാരിച്ചു. ശ്രീ ഗുരുജി വിദ്യാനികേതൻ സ്കുളിലെ വിദ്യാർത്ഥിനികളായ അവന്തിക, സ്നിഗ്ദ എന്നിവർ പ്രാർത്ഥന ആലപിച്ചു.
Share news