KOYILANDY DIARY.COM

The Perfect News Portal

നിസ്സാരമാക്കരുത്… ചർമത്തിലെ മാറ്റങ്ങൾ ഹൃദയം നൽകുന്ന സൂചനയാവാം

ഹൃദയ സംബന്ധമായ അസുഖത്താൽ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണം, വ്യായാമക്കുറവ്, സമ്മർദ്ദം എന്നിവയെല്ലാം അസുഖത്തിന് കാരണമാകുന്നു. ചെറുപ്പക്കാരിലും ഹൃദയസംബന്ധ രോഗങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ ഹൃദ്രോഗലക്ഷണങ്ങൾ പ്രകടമാകാത്തത് പലപ്പോഴും രോഗം നിർണ്ണയിക്കുന്നതിന് തടസ്സമാകാറുണ്ട്. പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, അമിത ഭാരം എന്നിവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതുപോലെ ചർമവും ചില രോഗലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്.

  • കൈവിരലുകളിലും കാൽപാദങ്ങളിലും കാണപ്പെടുന്ന മുഴകൾ

ഹൃദയത്തിലെ തകരാറുകളുടെയോ, അണുബാധയുടെയോ സൂചനയായിട്ടാണ് കൈവിരലുകളിലും കാൽപാദങ്ങളിലും മുഴകൾ രൂപപ്പെടുന്നത്. ഓസ്റ്റർ നോഡ്സ് എന്ന് അറിയപ്പെടുന്ന ഇവ ദിവസങ്ങളോ മണിക്കൂറുകളോ നീണ്ടു നിന്നേക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.

  • കാലുകളിലും കാൽപാദങ്ങളിലും ഉണ്ടാകുന്ന വീക്കം

കാൽമുട്ട്, കാൽപ്പാദം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന നീരും, വീക്കവും ഹൃദയ സംബന്ധ പ്രശ്നങ്ങളുണ്ടെന്നതിന്റെ സൂചനയാണ്. രക്തം ശരിയായ രീതിയിൽ പമ്പ് ചെയ്യാതെ വരുമ്പോൾ ഫ്ലൂയിഡുകൾ അടിഞ്ഞുകൂടുകയും, പിന്നീടിത് കാലിന്റെ ഭാഗങ്ങളിലേക്കും ഇടുപ്പിലേക്കും വ്യാപിക്കുകയും ചെയ്യും. വീക്കത്തിനോടൊപ്പം ശ്വാസ തടസ്സവും അനുഭവപ്പെടാം.

Advertisements
  • കൊളസ്ട്രോൾ എംബൊലൈസേഷൻ സിൻഡ്രോം (ചർമത്തിൽ കാണപ്പെടുന്ന നീല നിറം)

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും, കൊളസ്‌ട്രോൾ ക്രിസ്റ്റലുകൾ ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള നീല നിറങ്ങൾ കാണപ്പെടുന്നത്.

  • നഖത്തിന്റെ ആകൃതിയിലുണ്ടാകുന്ന വ്യത്യാസം

കൈയിലെയും കാലിലെയും നഖങ്ങൾ വളഞ്ഞ് കാണപ്പെടുന്നത്, വിരലുകൾക്ക് വീക്കം സംഭവിക്കുന്നത് എല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ശ്വാസകോശ സംബന്ധ രോഗങ്ങൾക്കും ഇവ കാരണമാകാം.

  • സയനോസിസ് (ചർമത്തിന് ഉണ്ടാകുന്ന നിറ വ്യത്യാസം)

    രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് സയനോസിസ് ഉണ്ടാകാൻ കാരണമാകും. ഓക്സിജന്റെ കുറവ് ചർമത്തിനും ശരീരകലകൾക്കും ക്ഷതം വരുത്താം. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കും.

Share news