ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ (ബി എം എസ് ) പ്രതിഷേധിച്ചു

കൊയിലാണ്ടി: ദേശീയ പണിമുടക്ക് ദിനത്തിൽ കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷന്‍ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ എപ്ലോയീസ് ഫെഡറേഷൻ P4 ഡിവിഷനൽ സെക്രട്ടറി വിഷ്ണു ചന്ദ്രനെ എൻ.എഫ്.പി.ഇ (സിഐടിയു) ആക്രമിച്ചെന്നാരോപിച്ച് വടകര പോസ്റ്റൽ ഡിവിഷനു കീഴിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ബി എം എസ് ജില്ലാ ജോയിൻറ് സെക്രട്ടറി എൻ. കെ, രാജേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി അംഗം കെ..പി മോഹനൻ, ബി എം എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.കെ വിനയൻ, വടകര P3 സെക്രട്ടറി സുനിൽകുമാർ, ജിഡിഎസ് സെക്രട്ടറി എം. ഗിരീഷ്, വടകര P3 അസി. സെക്രട്ടറി സി. വിജിത്ത് എന്നിവര്‍ സംസാരിച്ചു
