കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നുകണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം, ഗുരുതരാവസ്ഥയിലായതിനാൽ വിദഗ്ദചികിത്സക്കായി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കി ലും മരണമടയുകയായിരുന്നു.

മൃതദേ ദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും, ഭാര്യ: കവിത. മക്കൾ: ആദർശ്, അഭിനന്ദ്. സജീവന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വെള്ളിയാഴ്ച ഹാർബറിൽ ഹർത്താലാചരിക്കും.

