KOYILANDY DIARY.COM

The Perfect News Portal

ഗവർണർക്കെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് അഭിനവ് അധ്യക്ഷതവഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് അനുനാഥ്‌, സെക്രട്ടറിയേറ്റ് അംഗം അമൽദേവ്, ശ്രീഹരി, എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ഏരിയ ജോ. സെക്രട്ടറി അശ്വിൻ സി കെ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ദേവനന്ദ നന്ദിയും പറഞ്ഞു.
Share news