KOYILANDY DIARY.COM

The Perfect News Portal

കക്കയത്ത് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കക്കയം മുപ്പതാം മൈലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കക്കയം റിസര്‍വോയറിന് സമീപം പഞ്ചവടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അശ്വിനെ കാണാതായത്. കിനാലൂര്‍ പൂളക്കണ്ടി സ്വദേശിയാണ് അശ്വിന്‍.

ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുള്ളവരും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് അശ്വിനെ കാണാതാവുകയായിരുന്നു. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രം ജീവനക്കാരനാണ് അശ്വിന്‍.

Share news