കൊയിലാണ്ടിയിൽ പള്ളിപറമ്പിൽ തീപിടുത്തം

കൊയിലാണ്ടി: നഗരത്തിലെ മീത്തലെ കണ്ടി പള്ളിപറമ്പിൽ തീപിടുത്തം. നാട്ടുകാരും പോലീസും ചേർന്ന് തീയണച്ചു. വെള്ളിയാഴ്ച ഉച്ചയ്ക് പള്ളിയിലെ നിസ്കാരത്തിനു ശേഷമാണ് തീപിടുത്തമുണ്ടായത്. പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിക്കുകയായിരുന്നു. കൊയിലാണ്ടി എസ്.ഐ.ഒ.എം. മോഹൻദാസിന്റെ നേതൃത്വത്തിൽ പോലീസ് കുതിച്ചെത്തി. തീ ആളിപടർന്നതോടെ പോലീസ് ഫയർഫോയ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് കോഴിക്കോടു നിന്നും ഫയർ യൂണിറ്റ് എത്തി നടപടികൾ സ്വീകരിച്ചു. ഇത് മൂന്നാം തവണയാണ് പളളിപറമ്പിൽ തീപിടിത്തമുണ്ടാകുന്നത്.
