KOYILANDY DIARY.COM

The Perfect News Portal

പാറമട അപകടത്തില്‍ ഇനി കണ്ടെത്താനുള്ള ബീഹാര്‍ സ്വദേശിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു

പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തില്‍ ഇനി കണ്ടെത്താനുള്ള ബീഹാര്‍ സ്വദേശിക്കായുള്ള തിരച്ചില്‍ ഇന്ന് രാവിലെ മുതല്‍ തുടങ്ങും. അപകട സ്ഥലത്ത് ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും മലയിടിച്ചില്‍ ഉണ്ടായതാണ് രക്ഷാദൗത്യം നിര്‍ത്താനിടയായത്. ഫയര്‍ഫോഴ്‌സ് സംഘത്തിന് പുറമേ 27 അംഗ എം.ആര്‍എഫ് സംഘവും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. ഇന്നലെ തന്നെ പാറക്കടിയില്‍ പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

പാറക്കടത്തിനു മുന്നോടിയായി തട്ട് ഒരുക്കുന്നതിനിടെയാണ് ഹിറ്റാച്ചിക്ക് മുകളിലേക്ക് മലയിടിഞ്ഞ് വീണത്. അടിയില്‍ പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. അനുമതി ഇല്ലാതെയാണ് പാറ ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം ആരോപണത്തെ പത്തനംതിട്ട ജില്ല കളക്ടര്‍ എക്‌സ് പ്രേം കൃഷ്ണ തള്ളി. എന്നാല്‍ ഖനനത്തിന്റെ അളവ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടു.

Advertisements
Share news