KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ വായനം 2025 സമാപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വായനം 2025  സമാപിച്ചു. നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ മുഖ്യ അതിഥിയായി. രാജീവൻ മഠത്തിൽ മുഖ്യപ്രഭാഷണവും നടത്തി.

സൗത്ത് സി ഡി എസ് ൽ നിന്നും ഹാജിറ, ലത, സ്മിത എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നോർത്ത് സിഡിഎസിൽ നിന്ന് ധന്യ എം, അമൃത, ഷിജിന എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും പങ്കിട്ടു. ചടങ്ങിൽ നൂറോളം പേർ പങ്കെടുത്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർമാർ വി. രമേശൻ, പ്രജിഷ, ജിഷ രാജീവൻ, എന്നിവരും ശശികോട്ടിൽ, ദിലീപ് കുമാർ, ജനാർദ്ദനൻ, ജ്യോതി ലക്ഷ്മി, ഷൈമ, ദിലീപ്,  മെമ്പർ സെക്രട്ടറി രമിത വി എന്നിവർ സന്നിഹിതരായിരുന്നു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എംപി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിപിന കെ കെ നന്ദിയും പറഞ്ഞു.

Advertisements
Share news