കേളപ്പജി സ്മാരക ട്രസ്റ്റ് : കൊല്ലം യൂണിറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് നാലിന്

കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാ വിഭാഗം കൊല്ലം യൂണിറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 2.30-ന് കൊല്ലം നഗരേശ്വരം ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.വി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്യും. മിനി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തും. കലാഭവന്‍ മണി പുരസ്‌കാരം നേടിയ സജീവന്‍ (അരങ്ങ് കൊയിലാണ്ടി) കലോത്സവത്തില്‍ മികവുപുലര്‍ത്തിയ അഭിരാം മനോജ് എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
