പുക്കാട് അണ്ടർപാസ്സിന് മുകളിൽ കുടി ദേശീയപാത താൽക്കാലികമായി തുറന്ന് കൊടുത്തു

കൊയിലാണ്ടി: റോഡുകൾ തകർന്ന് വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായ ചേമഞ്ചേരി ദേശീയപാത ടി.പി രാമകൃഷ്ണൻ എം എൽ എ സന്ദർശിച്ചു. പുക്കാട് അണ്ടർപാസ്സിന് മുകളിൽ കുടി ദേശീയപാത താൽക്കാലികമായി തുറന്നു കൊടുത്തു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം കലക്ടറുടേയും ഇടപെടലിന്റെ ഭാഗമായാണ് ചേമഞ്ചേരി മുതൽ തിരുവങ്ങൂർ ക്ഷേത്രത്തിനടുത്തവരെ പുക്കാട് അണ്ടർപാസ്സിന് മുകളിൽ കുടി ദേശീയപാത താൽക്കാലികമായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്.

ചികിത്സയിലുള്ള കാനത്തിൽ ജമീല എംഎൽഎക്ക് പകരം പേരാമ്പ്ര MLA ടി പി രാമകൃഷ്ണനാണ് കൊയിലാണ്ടിയിൽ ചുമതലയുള്ളത്. തിരുവങ്ങൂരിൽ സർവ്വീസ് റോഡിൽ അറ്റകുറ്റ പണി ആരംഭിക്കുകയും ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കെ.കെ. മുഹമ്മദ്, പി. സത്യൻ, എം നൌഫൽ എന്നിവരും കൂടെയുണ്ടായിരുന്നു.

