കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഗണിതചത്വരം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ ഗണിത ശാസ്ത്രവിഭാഗത്തിന്റെ സമഗ്രഗുണമേന്മ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഗണിതചത്വരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ എം കെ ബാലാജി നിർവഹിച്ചു. കൊയിലാണ്ടി നഗരസഭയും ഫുട്ബോൾ താരം നടുക്കണ്ടി കണാരന്റെ ഭാര്യ ഇന്ദിരാദേവിയുടെ ഓർമയ്ക്കായി മക്കളായ ജിതിൻ, നിതിൻ എന്നിവരും ചേർന്നാണ് ഗണിതചത്വരം സ്കൂളിന് സമ്മാനിച്ചത്. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ ശ്രദ്ധേയവിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. സർവീസസ് കണാരൻ, പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ, പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, ആർ ബ്രിജുല, സി സുരേഷ്, പ്രതിഭ പറമ്പത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്എം ടി ഷജിത സ്വാഗതം പറഞ്ഞു.

