ബൈക്കിലെത്തിയ സംഘം യുവതിയുടെ സ്വർണ്ണമാല കവർന്നു

കൊയിലാണ്ടി: ബൈക്കിലെത്തിയവർ യുവതിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്തു. അത്തോളി വേളൂർ ഇല്ലത്ത് സൗമ്യയുടെ രണ്ട് പവൻ വരുന്ന സ്വർണ്ണ ചെയിനാണ് പൊട്ടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ ദേശീയപാതയിൽ തിരുവങ്ങൂരിലെ ലിമിറ്റഡ് ബസ് സ്റ്റോപ്പിൽ കൊയിലാണ്ടിയിലേക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത് ബൈക്ക് ഓടിച്ച ആൾ പെട്ടെന്ന് ബൈക്ക് തിരിച്ച് ബസ് കാത്തുനിൽക്കുകയായിരുന്ന സൗമ്യയുടെ കഴുത്തിൽ നിന്നും ചെയിൻ പൊട്ടിച്ചെടുത്ത് അതിവേഗത്തിൽ കൊയിലാണ്ടി ഭാഗത്തെക്ക് ബൈക്ക് ഓടിച്ചു പോവുകയായിരുന്നു.
സ്റ്റോപ്പിൽ സൗമ്യയോടൊപ്പം ഒരു വിദ്യാർത്ഥി മാത്രമെ ഉണ്ടായിരുന്നുള്ളു. ബൈക്ക് ഓടിച്ച ആൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല പിറകിലുള്ള ആൾ ഹെൽമറ്റ് ധരിച്ചിരുന്നതായും സൗമ്യ പറഞ്ഞു. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ
സ്വകാര്യ ലാബ് ജീവനക്കാരിയാണ് സൗമ്യ. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

