കൊയിലാണ്ടി പാലക്കുളത്ത് റെയിൽവെ ട്രാക്കിൽ വിളളൽ: മംഗള എക്‌സ്പ്രസ് അദ്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം മൂടാടി പാലക്കുളങ്ങരയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി .ഇന്നു രാവിലെ 7.30 ഓടെയായിരുന്നു കേളപ്പജി വായനശാലയ്ക്കടുത്ത് മൂന്ന് ഇഞ്ച് വലുപ്പത്തിൽ വിള്ളൽ കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടയിൽ റെയിൽവെ കീ മാനായ എം.വിനീഷാണ് വിള്ളൽ കണ്ടെത്തിയത്. ഈ സമയം മംഗള എക്‌സ്പ്രസ് കടന്നു പോകാനിരിക്കുകയായിരുന്നു. തുടർന്ന് റെയിൽവെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മംഗള എക്‌സ്പ്രസിന് അപായസൂചന നൽകി വെള്ളറക്കാട് സ്റ്റേഷനു സമീപം പിടിച്ചിട്ടു. റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദഗ്ദരെത്തി വിള്ളൽ അടച്ച ശേഷമാണ് മംഗള എക്‌സ്പ്രസ് യാത്ര പുറപ്പെട്ടത്.
