സി.കെ.ജിയുടെ 61-ാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.പി.സി.സി പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ സ്മരണ എക്കാലത്തും കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.കെ.ജിയുടെ 61-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി സി മെമ്പർ പി. രത്നവല്ലി ടീച്ചർ, ഡി.സി.സി ജനറൽ സിക്രട്ടറിമാരായ അഡ്വ. കെ. വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് ഭാരവാഹികളായ ഭാസ്ക്കരൻ നടേരി, അജയ് ബോസ്, രാമൻ ചെറുവക്കാട്ടിൽ, മനോജ് പയറ്റുവളപ്പിൽ, കെ.വി. റീന, പി.കെ. പുരുഷോത്തമൻ, യു.ഡി.എഫ് കൺവീനർ കെ.പി. വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് തൻഹീർ കൊല്ലം എന്നിവർ പ്രസംഗിച്ചു.
