മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നാരായണൻ (77) അന്തരിച്ചു

അരിക്കുളം: മുൻ സിപിഐ(എം) നേതാവും അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാഞ്ഞിരക്കണ്ടി കെ.കെ. നാരായണൻ (77) അന്തരിച്ചു. ശവസംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. 1975 മുതൽ ഗ്രാമപഞ്ചായത്തംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കാലഘട്ടത്തിൽ 1995 മുതൽ 2005 വരെ രണ്ട് തവണ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ദീർഘകാലം സിപിഐഎം അരിക്കുളം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സമീപകാലം വരെ സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.
എൽഡിഎഫ് കൺവീനറും പേരാമ്പ്ര എം.എൽ.എയുമായ ടി.പി രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം സുഗതൻ മാസ്റ്റർ, ജില്ലയിലെയും കൊയിലാണ്ടി ഏരിയായിലെയും സിപിഐഎം നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.


ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രതീഷ്, സതീഷ് (ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം), രജിത, സവിത. മരുമക്കൾ: മധു, സജീവൻ, ശരണ്യ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, നാരായണി അമ്മ.

