കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

കൊയിലാണ്ടി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ജൂൺ 26ന് കേരള വ്യാപകമായി നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ, ടി.പി ഇസ്മായിൽ, സി കെ ലാലു, പി പി അഹമ്മദ്, ഉഷ മനോജ്, ബാലകൃഷ്ണൻ സുധാമൃതം, റിയാസ് അബൂബക്കർ, ശൈലജ സി എം, യൂത്ത് വിങ്ങ് നേതാക്കളായ കെ എം സുഹൈൽ ഷൗക്കത്തലി കൊയിലാണ്ടി, സാജിദ് അബ്ദുറഹിമാൻ, നബീൽ ഫാമിലി നിബ്റാസ് എന്നിവർ നേതൃത്വം നൽകി.
