KOYILANDY DIARY.COM

The Perfect News Portal

വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനു സമീപവുമായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസമാണ് വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ പുലി പിടികൂടി കാട്ടിൽ എത്തിച്ചു ഭക്ഷിച്ചത്.

പച്ചമല എസ്റ്റേറ്റിലെ തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ്‌ പുലി കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30 ഓടെയായിരുന്നു സംഭവം. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി വലിച്ചുകൊണ്ട് പോകുന്നതു കണ്ട തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.

 

 

വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്‌ച പൊലീസും വനംവകുപ്പ്‌ അധികൃതരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ജാർഖണ്ഡിൽ നിന്നും ജോലിക്കായി എത്തിയതായിരുന്നു കുടുംബം. തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ വന്യ മൃഗങ്ങളുടെ ശല്യം പതിവായ സംഭവമാണ്. 

Advertisements
Share news