സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയുടെ ജില്ലാതല അവലോകന യോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുക, ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരളാ പോലീസ് 2011 ൽ തുടങ്ങിയ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയുടെ ജില്ലാ തല അവലോകന യോഗം കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടത്തി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേർസൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ അഡീഷനൽ എസ്പി എ.പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി.

വടകര ഡിവൈഎസ് പി. ഹരിപ്രസാദ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡിവൈഎസ്പി സുനിൽ കുമാർ, നാദാപുരം ഡിവൈഎസ്പി ചന്ദ്രമോഹൻ, കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അതുൽ, എ എം.വി.ഐ അനീഷ്, എസ് പി ജില്ലാ കോ ഓർഡിനേറ്റർ സി. ഗഫൂർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 250 ഓളം അധ്യാപകരും പോലീസ് ഓഫീസർമാരും പങ്കെടുത്തു.
