KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ അകം സാംസ്കാരിക വേദി വായന വാരാചരണം സംഘടിപ്പിച്ചു.

കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. മികച്ച പുസ്തകങ്ങൾ ജീവിത വിജയത്തിൻ്റെ വഴികാട്ടികളാണെന്നും വായന സർഗാത്മക പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മ്യൂസിക് ക്ലബ്ബ് ഗായകനും ഗാന രചയിതാവുമായ കെ ജെ മനോജ് ഉദ്ഘാടനം ചെയ്തു. സംഗീതം മനുഷ്യ മനസിനെ വിമലീകരിക്കുകയും ആർദമാക്കുകയും ചെയ്യുന്നു. സംഗീതം പഠിക്കുന്നതും ആസ്വദിക്കുന്നതും തിന്മകളിൽ നിന്നും മനുഷ്യനെ അകറ്റുമെന്നും കെ ജെ മനോജ് പറഞ്ഞു. പി ടി എ പ്രസിഡൻ്റ് എ സജീവ് കുമാർ അധ്യക്ഷത വഹിച്ചു.
.
.
ഫൈസൽ, കെ എം ആര്യ ലക്ഷ്മി, പ്രിയംവദ പ്രമോദ്, ദേവാഞ്ജന വിനോദ്, അനന്തപത്മനാഭൻ, നിവേദ് ശ്രീനു, ശിവന്യ എസ് രഞ്ജിത്ത്, അൽ സാബിത്ത്, ദേശത്ത് രവി വിദ്യാർത്ഥികൾ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി, ഫൈസൽ പൊയിൽക്കാവ് ആശംസയർപ്പിച്ചു. പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ സ്വാഗതവും ഏയ്ഞ്ചൽ ജിജീഷ് നന്ദിയും പറഞ്ഞു.
Share news