KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ ഇനി വയോജനങ്ങൾക്കും യോഗാ പരിശീലനം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതൽ വയോജനങ്ങൾക്കും യോഗ പരിശീലനം ആരംഭിക്കുന്നു. കഴിഞ്ഞ നാല് വർഷമായി വനിത യോഗ പരിശീലനം വിജയകരമായതിനെ തുടർന്നാണ് വയോജനങ്ങൾക്കും യോഗ ആരംഭിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ ഉദ്ഘാടനവും യോഗ പഠിതാക്കളുടെ സംഗമവും പ്രസിഡണ്ട് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. യോഗ അസോസിയേഷൻ പ്രസിഡണ്ട് സുനിൽ മുഖ്യ പ്രഭാഷണം നടത്തി.

മെമ്പർമാരായ പപ്പൻ മൂടാടി, ലത കെ.പി, ആയുർ വേദ മെഡിക്കൽ ഓഫീസർ സീമ സബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിവിധ യോഗ ആസനങ്ങളുടെ പ്രദർശനവും നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം.പി. സ്വാഗതവും ഇൻസ്ട്രക്റ്റർ ഷർമിള നന്ദിയും പറഞ്ഞു. 

Share news