എസ്എഫ്ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനം ഇന്ന്

എസ്എഫ്ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനം ഇന്ന്. രാജ്യവ്യാപകമായി കലാലയങ്ങളിലും സംഘടനാ കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തും. ഈ മാസം 27 മുതല്‍ 30 വരെ കോഴിക്കോടാണ് സമ്മേളനം. രണ്ടാം തവണയാണ് കോഴിക്കോട് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി, നവലിബറലിസം ആഘാതങ്ങളും പ്രതിരോധവും’എന്ന വിഷയത്തില്‍ സെമിനാര്‍ ഇന്ന് നടക്കും. കോഴിക്കോട് ടൗണ്‍ഹാളില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. പ്രതിഭാ സംഗമം, ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, മിനി മാരത്തണ്‍ തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

