മരളൂർ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പോല പതിക്കൽ തുടങ്ങി

കൊയിലാണ്ടി: അരക്കോടി രൂപ ചിലവിൽ മരളൂർ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പോല പതിക്കൽ തുടങ്ങി. ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ക്ഷേത്രത്തിൽ കണ്ണൂർ തളിപ്പറമ്പ് പി. കുമാരൻ, പി. രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെമ്പോല പതിക്കൽ തുടങ്ങിയത്.

കാഞ്ഞിലശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തിനും തുടർന്ന് കൂട്ടപ്രാർത്ഥനക്കും ശേഷം ശ്രീകോവിൽ പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കെ.വി. ഗിരീഷ്, ശിവദാസൻ പനച്ചിക്കുന്ന് എന്നിവരിൽ നിന്ന് ചെമ്പോല ഏറ്റുവാങ്ങിയ ശേഷം പ്രവൃത്തി തുടങ്ങി.
