KOYILANDY DIARY.COM

The Perfect News Portal

മൂന്നാറില്‍ തെരുവ് നായ ആക്രമണം; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

മൂന്നാറില്‍ തെരുവ് നായ ആക്രമണം. ദേവികുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ദേവികുളം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സ നേടി. ഇന്നലെ വൈകുന്നേരം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയും തെരുവുനായ ആക്രമിച്ചിരുന്നു. പഞ്ചായത്ത് വെറ്റിനറി ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി നായയെ പിടികൂടാനുള്ള ശ്രമത്തിലാണ്.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലും തെരുവ് നായ ആക്രമണമുണ്ടായിരുന്നു. കണ്ണൂർ നഗരത്തിൽ രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 75 പേർക്കായിരുന്നു. ഇതിൽ രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെയുള്ളവരുണ്ട്. തിങ്കളാഴ്ച രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 16 പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാൻ്റ്, പഴയ സ്റ്റാൻഡ്, കാൾടെകക്സ് ജംഗ്ഷന്‍ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തെരുവ് നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. അക്രമകാരികളായ തെരുവുനായകൾ പെരുകിയതോടെ ഏത് നേരവും കടിയേൽക്കുമെന്ന ഭീതിയിലാണ് നഗരജീവിതം

Share news