അയ്യങ്കാളിയുടെ ചരമദിനം ആചരിച്ചു

കൊയിലാണ്ടി: കേരളീയ പട്ടിക ജനസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് കാലത്ത് പുഷ്പാഞ്ജലി നടന്നു. തുടർന്ന് അനുസ്മരണയോഗം സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല്ലൂർ ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് M M ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.

അയ്യങ്കാളി നവോത്ഥാന നായകൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന വൈസ് പ്രസിഡണ്ട് PMB നടേരി, സംസ്ഥാന സെക്രട്ടറി വിജയൻ കാവുംവട്ടം, TV പവിത്രൻ, കെ. സരോജിനി, കെ. സതീശൻ, എ.ടി. ശിവദാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. എം ശശി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി ഉദയൻ നന്ദിയും പറഞ്ഞു.
