KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ സംസ്ഥാന മിഷൻ (സിഡിഎസ്) ചലനം മെന്റർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം ആരംഭിച്ചു

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഡവലപ്പമെന്റ് സൊസൈറ്റി (സിഡിഎസ്) കളെ വികസനോന്മുക പ്രവർത്തനങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ചലനം മെന്റർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ സി ഡി എസ് അംഗങ്ങൾക്കായി പരിശീലനം ആരംഭിച്ചു.

മലപ്പുറം പുലാമന്തോൾ എമറാൾഡ് റിസോർട്ടിൽ വച്ച് നടത്തുന്ന പരിശീലനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട് ഉത്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷതവഹിച്ചു.

ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി. കവിത മുഖ്യാതിഥിയായി. മെമ്പർ സെക്രട്ടറി രമിത വി, സിറ്റി മിഷൻ മാനേജർ തുഷാര എം, എം സി ജിമാരായ അനിൽ കുമാർ, സീമ ചന്ദ്രൻ, ശ്രീലത ഒ കെ, മെന്റർ ഷീല വേണുഗോപാൽ, ബിജു മാക്സ് എന്നിവർ പങ്കെടുത്തു. സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിപിന കെ കെ സ്വാഗതവും നോർത്ത് സി ഡി എസ് ചെയർപേഴ്സൺ  ഇന്ദുലേഖ എം.പി നന്ദിയും രേഖപ്പെടുത്തി.

Advertisements
Share news