എം.കെ. കുഞ്ഞബ്ദുള്ളയുടെ എട്ടാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: എൻ.സി.പി ബ്ലോക്ക് പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന എം.കെ. കുഞ്ഞബ്ദുള്ളയുടെ എട്ടാം ചരമവാർഷികദിനത്തിൽ എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എൻ.സി.പി (എസ്) ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി.എസ് സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
.

എൻ. എസ്. ടി. എ സംസ്ഥാന പ്രസിഡണ്ടും ദീർഘകാല സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.കെ. ശ്രീഷു മാസ്റ്ററെ ആദരിച്ചു. വന്മുകം ഗവ:ഹൈസ്കുളിലെ SSLC ഫുൾ ‘A’പ്ലസ്, എൻ.എം.എം.എസ്, എൽ.എസ്. എസ്, യു.എസ്.എസ് വിജയികൾക്കുള്ള ഉപഹാരസമർപ്പണം ജില്ലാസിക്രട്ടറി കെ.ടി.എം കോയ നിർവ്വഹിച്ചു.
.

പി.ചാത്തപ്പൻ മാസ്റ്റർ, സി. രമേശൻ, ഇ. എസ് രാജൻ, കെ.കെ. ശ്രീഷു, അവിണേരി ശങ്കരൻ, കെ.കെ. നാരായണൻ, എം.എ. ഗംഗാധരൻ ഒ. രാഘവൻ മാസ്റ്റർ പി.വി. സജിത്ത്, ഡി. സായൂജ്, പി.എം.ബി. നടേരി എന്നിവർ സംസാരിച്ചു.
