ഈദ് ഗാഹ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മേലൂർ സലഫി ഓർഗനൈസേഷൻ വിസ്ഡത്തിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. മുന്നാസ് ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ഈദ് ഗാഹിൽ ഹാഫിള് ഉനൈസ് സ്വലാഹി പ്രാർത്ഥനക്ക് നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രാർത്ഥനയിൽ ഇബ്രാഹിം നബിയുടെ ത്യാഗങ്ങളെ അയവിറക്കുകയും സാഹോദര്യം കാത്തുസൂക്ഷിക്കേണ്ട ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
