എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ അകപ്പെട്ട ബോട്ടിനെയും മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി

കൊയിലാണ്ടി: എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ അകപ്പെട്ട ബോട്ടിനെയും മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി സായിപാർവതി എന്ന ബോട്ടാണ് എഞ്ചിൻ തകരാറു മൂലം കടലിൽ കുടുങ്ങിയത്.

വിവരം അറിയിച്ചതിനെ തുടർന്ന് ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിലെ അസ്സിസ്റ്റ് ഡയറക്ടർ സുനീറിന്റെ നിർദ്ദേശത്തിൽ മറൈൻ എൻഫോസ്‌മെന്റ് സബ് ഇൻസ്‌പെക്ടർ രാജൻ, റസ്ക്യു ഗാർഡുമാരായ മിഥുൻ, ഹമലേഷ്, അമർ എന്നിവർ കൊയിലാണ്ടി ഹാർബറിൽ നിന്നും രക്ഷപ്രവർത്തനത്തിനായി പോലീസ് ബോട്ടിൽ എത്തി ബോട്ടിനെയും 14 തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാർബറിൽ എത്തിച്ചു.

