KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം; ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന. ആറ് ക്ഷേത്രം ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഫോര്‍ട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. 108 പവന്‍ സ്വര്‍ണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വര്‍ണം കാണാതായതിന് പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ഭിന്നതയാണോയെന്നാണ് സംശയം.

സംഭവത്തില്‍ വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. സ്വര്‍ണം മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവെയ്ക്കാന്‍ സാധ്യതയില്ലെന്ന് ഭരണസമിതി അംഗം ആദിത്യ വര്‍മ്മ പറഞ്ഞു. സ്വര്‍ണ്ണം ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ നിന്ന് തന്നെയാണ് തിരിച്ചു കിട്ടിയത്. ബാഗിനുള്ളില്‍ നിന്നും താഴെ വീണു എന്നാണ് അറിയുന്നത്. മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവെയ്ക്കാന്‍ സാധ്യതയില്ല – അദ്ദേഹം വ്യക്തമാക്കി.

Share news