ആയഞ്ചേരി ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ സഖ്യം പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ആയഞ്ചേരി ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ സഖ്യം പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. ഡോ. ജയചന്ദ്രരാജ് സ്ക്കൂൾ ക്യാമ്പസിൽ വൃക്ഷതൈ തട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നൂറിൽ പരം നിലമ്പൂർ തേക്കിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേരി.

സ്ക്കൂൾ ചെയർമാൻ അനിൽ കുമാർ, പ്രധാന അധ്യാപിക ശോഭ ഗിരീഷ്, സഖ്യം രക്ഷാധികാരി ടി. പവിത്രൻ, സുനിൽകുമാർ, എം മുഹമ്മദ്, അനീഷ് നമ്പിടി, നജീബ് കണിയാകണ്ടി, എം. ജീസ്ന, എ.എസ് ശ്രുതി, ഷിഫ സലീം, പി പി നിധിഷ രാജ്, വിദ്യാർത്ഥികളായ ആയിഷ ബാത്തൂൽ, നെൽഗാ ലക്ഷമി, നന്ദീ വർന്ധനൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

