KOYILANDY DIARY.COM

The Perfect News Portal

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദി ലോക പരിസ്ഥിതി ദിനാചരണ സംഘടിപ്പിച്ചു.

കൊയിലാണ്ടി: സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാ തല ഉൽഘാടനം നെല്ലാടിക്കടവ് കളത്തുംകടവ് അംഗൻവാടി പരിസരത്ത് നടന്നു. കൊയിലാണ്ടി സി.ഐ ശ്രീലാൽചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. സുഗതകുമാരി പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡണ്ട് കെ എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
.
.
പരപ്പിൽ ബാലകൃഷ്ണൻ, വേലായുധൻ കീഴരിയൂർ, ടി കെ നാരായണൻ, സി പി ബിന്ദു, വടകര വിജയൻ, രാജൻ ചൈത്രം, എം എം രമേഷ്, എം ഭീലിപ്, അജിത്ത് എം എം, കെ കൃഷ്ണദാസ്, ശാരദ ശ്രീധരൻ എന്നിവർ സംസാരിച്ചു. മരം ഒരു വരം എന്ന കവിത ശ്രീനി നടുവത്തൂർ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും കാസർക്കോഡൻ മംഗള തൈ വിതരണം ചെയ്തു. 
Share news