KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി യു.പിയിലെ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ പുളിയഞ്ചേരി യു.പി സ്കൂൾ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുഖാമുഖം സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ് മത്സരം, പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബ് രൂപീകരണം, പുതിയ  ഭാരവാഹികൾക്ക് ഷാൾ അണിയിക്കൽ, നഗരസഭ സ്നേഹതീരം ജൈവവൈവിധ്യ പാർക്ക് സന്ദർശനം, പരിസ്ഥിതി പ്രവർത്തകരും ഹരിതസേന വളണ്ടിയർമാരുമായുള്ള മുഖാമുഖം, വൃക്ഷത്തൈ നടൽ, പ്രഭാഷണം, ക്ലബ്ബ് ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു.
.
.
നഗരസഭ ജൈവ വൈവിധ്യ പാർക്ക് സന്ദർശനത്തോടനുബന്ധിച്ച് നടന്ന മുഖാമുഖം പരിപാടി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി രമേശൻ, ബയോഡൈവേഴ്സിറ്റി വിദഗ്ദ്ധ സമിതിയംഗം ദയാനന്ദൻ എ ഡി ,
 ഹരിതസേന വളണ്ടിയർ, പരിസ്ഥിതി കൺവീനർ ഷാഹുൽ ഹമീദ്,  ജിൻസി എൽ ആർ, റഷീദ് പുളിയഞ്ചേരി, രശ്മിദേവി, എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു.
.
.
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനവും വൃക്ഷത്തൈ നടലും പരിസ്ഥിതി പ്രവർത്തകൻ എൻ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷംന ശ്യാം നിവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ദ്രുപദർശ്, അശ്മിക്, ദയ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ശ്രീപദ് സ്വാഗതവും പ്രസിഡണ്ട് വിനായക് നന്ദിയും പറഞ്ഞു.
Share news