KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുന്ന്യോറ മല നിവാസികളുടെ സമരത്തിന് RYF ജില്ലാ കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ” സമരസജ്ജരാകാം പരിസ്ഥിതിക്കായ് “ക്യാമ്പയിനിൻ്റെ ഭാഗമായി RYF ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അശാസ്ത്രീയമായ നേഷനൽ ഹൈവേ നിർമ്മാണത്തിൽ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കൊയിലാണ്ടി കുന്ന്യോറമല നിവാസികളുടെ 37 ദിവസമായി തുടരുന്ന സമര പോരാട്ടത്തിന് ഐക്യംദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് RYF നേതാക്കൾ സമര കേന്ദ്രത്തിലെത്തി. പരിപാടി RYF സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം NK ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

RYF ജില്ലാ പ്രസിഡണ്ട് അക്ഷയ് അദ്ധ്യക്ഷനായ ചടങ്ങിൽ Rspമണ്ഡലം സെക്രട്ടറി റഷീദ് പുളിയഞ്ചേരിസ്വാഗത പറഞ്ഞു. RSP ജില്ലാ കമ്മിറ്റിയംഗം സികെ ഗിരീശൻ മാസ്റ്റർ, വാർഡ് കൗൺസിലറും സമര സമിതി ചെയർ പേഴ്സണുമായ KM സുമതി, എടച്ചേരി കുഞ്ഞിക്കണ്ണൻ, ജ്യോതിഷ് നടക്കാവ്, പരപ്പിൽ ബാലകൃഷ്ണൻ, ഷൗക്കത്തലി, റാഷിദ് തുടങ്ങിയവർ സംസാരിച്ചു.

Share news