KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവത്കരണ പരിപാടി ക്ലീൻ വൈബ്സ് ആരംഭിച്ചു

കേരളത്തിൻ്റെ ശുചിത്വ സംസ്കാരത്തിൻ പ്രതീക്ഷാത്മകമായ നേട്ടങ്ങളാണ് മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി നാം കൈവരിച്ചത്. ഇതിൻ്റെ തുടർച്ചയായ് വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവത്കരണ പരിപാടി ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കോരപ്പുഴ ഗവ: ഫിഷറീസ് യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ ബ്ലേക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ. അഭിനീഷ്, ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരായ ബിന്ദു മഠത്തിൽ, രജില ടി എം, പി ടി എ പ്രസിഡണ്ട് മുനീർ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ടി കെ രാമൻ എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പെഴ്സൺ കെ പി രാധാകൃഷ്ണൻ ശീലവൽക്കരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ H M മിനി സ്വാഗതവും അഷിത ഫിറോസ് നന്ദിയും പറഞ്ഞു.

Share news