പരിസ്ഥിതി ദിന ചിത്രരചനയും, പരിസ്ഥിതി ദിന ഗാനവും അവതരിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ കൂട്ടായ്മ പരിസ്ഥിതി ദിന ചിത്രരചനയും, പരിസ്ഥിതി ദിന ഗാനവും അവതരിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്താണ് കൂട്ടായ്മ സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, നിജില പറവകൊടി, കെ എ ഇന്ദിര ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോർഡിനേറ്റർ ശ്രുതി, സ്നേഹ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.

