ലോക പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: പരിസ്ഥിതി ദിനം ആചരിച്ചു. ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെങ്ങോട്ടുകാവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. ഒയിസ്ക പ്രസിഡണ്ട് അഡ്വ. അബ്ദു റഹിമാൻ വി ടി പരിസ്ഥിതി ദിന സന്ദേശം നൽകി.

ചടങ്ങിൽ ഒയിസ്ക SIC സെക്രട്ടറി വി.പി. സുകുമാരൻ, അഡ്വ. എൻ. ചന്ദ്രശേഖരൻ ബാബുരാജ് ചിത്രാലയം, സുരേഷ് ബാബു കെ, രാമദാസൻ മാസ്റ്റർ, സുരേഷ് ബാബു ആർ, വേണു മാസ്റ്റർ, കിഷോർ, ബാലകൃഷ്ണൻ എം. ആർ, ശ്രീധരൻ പി. കെ, അലി അരങ്ങാടത്ത്, മൊയ്ദു എന്നിവർ സംബന്ധിച്ചു.
