അഭയം ചേമഞ്ചേരി പരിസ്ഥിതി ദിനാഘോഷം നടത്തി

കൊയിലാണ്ടി: അഭയം ചേമഞ്ചേരിയുടെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വിജയ രാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. അഭയം മെന്റൽ ഹെൽത്ത് കോംപ്ലക്സിൽ സംഘടിപ്പിച്ച ചടങ്ങിൽ അഭയം വൈസ് പ്രസിഡണ്ട് മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു.

റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷവും അഭയംമെന്റൽ ഹെൽത്ത് കോംപ്ലക്സിൽ വെച്ച് നടന്നു. ജനറൽ സിക്രട്ടറി
മാടഞ്ചേരി സത്യനാഥൻ, റെൻസ് ഫെഡ് പ്രസിഡണ്ട് മുഹമ്മദ്, പ്രിൻസിപ്പൽ പി.കെ ബിത, പി.ടി.എ പ്രസിഡണ്ട് എ.പി അജിത, ക്ലാസ്സ് സിക്രട്ടറി ശശിധരൻ ചെറൂർ എന്നിവർ സംസാരിച്ചു.
