KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനാചരണം നടത്തി

കാപ്പാട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി പരിസ്ഥിതി ദിനാചരണം നടത്തി. കാപ്പാട് ബീച്ച് ബ്ലൂഫ്ലാഗ് പാർക്കിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം പി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. “പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക” എന്നതാണ് ഈ വർഷത്തെ സന്ദേശം.  
പ്രകൃതിയോടുള്ള കടപ്പാടുകൾ ഓർമ്മപ്പെടുത്തുന്നതിനും, വനനശീകരണം, ജലമലിനീകരണം, വായു മലിനീകരണം കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം കാമ്പയിൽ ആരംഭിച്ചു. 
പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ പുതിയ തലമുറയ്ക്ക് നല്ലൊരു ഭൂമിയെ പുനസൃഷ്ടിക്കാനുള്ള പ്രതിജ്ഞ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷെരീഫ് മാസ്റ്റർ ചൊല്ലിക്കൊടുത്തു. ബ്ലൂഫ്ലാഗ് പാർക്ക് മാനേജർ എം. ഗിരീഷ് ബാബു, ഫസ്റ്റ് എയ്ഡ് അറ്റെന്റർ ടി. വി. ഓമന, ബി. രഞ്ജിത്ത് മഹാരാഷ്ട്ര എന്നിവർ സംസാരിച്ചു.
Share news