KOYILANDY DIARY.COM

The Perfect News Portal

ഭൂനികുതി വർദ്ധനവ് പിൻവലിക്കണം ആർ വൈ എഫ്

കൊയിലാണ്ടി: ഭൂനികുതി 50 ശതമാനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് ആർ  വൈ എഫ് അരിക്കുളം പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ലിബീഷ് അരിക്കുളം അധ്യക്ഷത വഹിച്ചു. 
ജില്ല പ്രസിഡണ്ട് അക്ഷയ് പൂക്കാട്, സെക്രട്ടറി ശ്രീനാഥ് പൂവങ്ങേത്ത്, റഷീദ് പുളിയഞ്ചേരി, സി.കെ. ഗിരീശൻ മാസ്റ്റർ, ഇ. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ എൻ, ജ്യോതിഷ് നടക്കാവിൽ, ലാലു ഇടപ്പള്ളി, ഇ. സജിനി എന്നിവർ സംസാരിച്ചു.
Share news