ദേശീയപാത 66 ന്‍റെ നിർമ്മാണത്തിൽ ഉണ്ടായ വീഴ്ച കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യും; മന്ത്രി പിഎ മുഹമ്മദ് റിയാസ്

ദേശീയപാത 66 ന്‍റെ നിർമ്മാണത്തിൽ ഉണ്ടായ വീഴ്ച കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പദ്ധതി ഒരു ആശങ്കയുമില്ലാതെ പൂർത്തീകരിക്കേണ്ടതുണ്ട്. കേരളത്തിന്‍റെ സ്വപ്നപദ്ധതിയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി പാതയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത നിർമ്മാണം എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന കാര്യവും ചർച്ചയാകും. നിർമ്മാണത്തിൽ വീഴ്ച ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികളും ചർച്ചയാകുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയപാത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ വി തോമസിനുമൊപ്പം കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണുന്നതിന് മുമ്പ് ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്.

