ദേവകി വാര്യര്‍ സ്മാരക സാഹിത്യപുരസ്‌കാരം എ ഷഹനയ്ക്ക്

ദേവകി വാര്യര്‍ സ്മാരക സാഹിത്യപുരസ്‌കാരം ഗവേഷക വിദ്യാര്‍ത്ഥിനിയായ എ ഷഹനയ്ക്ക് (മലപ്പുറം) ലഭിച്ചു. ദിവ്യ റീനേഷ് (കണ്ണൂര്‍), ആതിര വിജയന്‍ (പത്തനംതിട്ട) എന്നിവർ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. 12,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. 7,000 രൂപ വീതം ആണ് പ്രോത്സാഹന സമ്മാനം.

ദേവകി വാര്യര്‍ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വര്‍ഷം ‘ഫേസ്ബുക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുകഥാമത്സരം ആണ് നടത്തിയത്. 116 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. എ ജി ഒലീന, ലേഖ നരേന്ദ്രന്‍, എസ് രാഹുല്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ദേവകി വാര്യരുടെ ജന്മദിനമായ ജൂണ്‍ 12-ന് വൈകിട്ട് മൂന്നിന് സത്യന്‍ സ്മാരകത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരദാനം നിര്‍വഹിക്കും. പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി മുഖ്യാതിഥി ആയിരിക്കുമെന്നും പ്രസിഡണ്ട് ടി രാധാമണി, സെക്രട്ടറി ലത വാര്യര്‍ എന്നിവര്‍ വാർത്താ കുറിപ്പില്‍ അറിയിച്ചു.

