KOYILANDY DIARY.COM

The Perfect News Portal

അംഗൻവാടി പ്രവേശനോത്സവം മരുതൂരിൽ നടന്നു

കൊയിലാണ്ടി: നഗരസഭാ തല അംഗൻവാടി പ്രവേശനോത്സവം നടേരിയിലെ മരുതൂർ അംഗൻവാടിയിൽ നടന്നു. നഗരസഭയുടെയും അഡീഷണൽ ഐ.സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രവേശനോത്സവം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ കുട്ടികൾക്ക് ബാഗുകൾ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര, കൗൺസിലർ എം. പ്രമോദ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ
ടി.കെ. റുഫീല, സി.ഡി.പി.ഒ അനുരാധ, ടി. നഫീസ, കൃഷ്ണകുറുപ്പ്, വി.എം മധുസൂദനൻ, എം.കെ.മിനി, അംഗൻവാടി വർക്കർ സതി എന്നിവർ സംസാരിച്ചു.
Share news