കൊല്ലം യു.പി സ്കൂളിലെ പ്രവേശനോത്സവം എ. വി. ശശികുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിലെ പ്രവേശനോത്സവം സഹകരണ വകുപ്പ് ജോ. ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ എ. വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. ടി. മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ വി. രമേശൻ മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധി കൊടക്കാട്ട് രാജീവൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ഷിജിത, സുമ കെ. എം, ശ്രീലേഷ് ഒ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി നന്ദിയും പറഞ്ഞു
