മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ 3.5 കോടി രൂപയും സ്വണ്ണാഭരണങ്ങളും പിച്ചെടുത്തു

ഡല്ഹിയിലെ മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തത് 3.5 കോടി രൂപയുടെ നോട്ടുകെട്ടുകളും സ്വർണ്ണാഭരണങ്ങളും പിടികൂടി. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഞായറാഴ്ച 25 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ അമിത് കുമാർ സിംഗാളിന്റെയും കൂട്ടാളികളുടെയും വസതികളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

2007 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സിംഗാൾ ഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് ടാക്സ് പേയർ സർവീസസിൽ അഡീഷണൽ ഡയറക്ടർ ജനറലാണ്. അന്വേഷണത്തിൽ ഉദ്യോഗസ്ഥന് ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 25 ബാങ്ക് അക്കൗണ്ടുകളുടെയും ലോക്കറുകളുടെയും രേഖകൾ, ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലുള്ള സ്വത്തുക്കളുടെ രേഖകൾ അടക്കം സിബിഐ കണ്ടെത്തിയിട്ടുണ്ട്. സ്വത്തുക്കളുടെ ആകെ മൂല്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റവന്യൂ വകുപ്പിൽ നിന്ന് അനുകൂലമായ നടപടി സ്വീകരിക്കുന്നതിന് പകരമായി, പരാതിക്കാരനായ പിസ്സ ചെയിൻ ഉടമയിൽ നിന്ന് സിംഗാൾ 45 ലക്ഷം രൂപ നിയമവിരുദ്ധമായി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച സിബിഐ സിംഗളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരനോട് ആദ്യ ഗഡുവായ 25 ലക്ഷം രൂപ ശനിയാഴ്ച പഞ്ചാബിലെ മൊഹാലിയിലുള്ള വസതിയിൽ എത്തിക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

തുടർന്ന് കെണിയൊരുക്കിയ സിബിഐ കാശുവാങ്ങാനെത്തിയ ഇയാളുടെ ഏജന്റിനെ കൈയോടെ പിടികൂടുകയായിരുന്നു. ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള വീട്ടിൽ നിന്ന് സിംഗാളിനെയും അന്നുതന്നെ അറസ്റ്റ് ചെയ്തു. പ്രതികളെ രണ്ട് പേരെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

